മലപ്പട്ടം അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് കെ.മഹേശ്വരൻ നമ്പൂതിരി നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം അഡൂരിലെ കിഴുത്രിൽ ഇല്ലത്ത് കെ.മഹേശ്വരൻ നമ്പൂതിരി (80) നിര്യാതനായി. പെരുന്തിലേരി AUP സ്കൂളിൽ ദീർഘകാലം ഹിന്ദി അധ്യാപകൻ ആയിരുന്നു. മലപ്പട്ടം സഹകരണബാങ്ക് മുൻ ഡയറക്ടറും നാടക സംവിധായകൻ, ഓട്ടൻതുള്ളൽ പരിശീലകൻ, കവി, ഗായകൻ എന്നീ നിലകളിൽ കലാരംഗത്തു നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു. കലയുടെ നാടായ അഡൂരിന്റെ കലാഗുരുനാഥൻ ആയിരുന്നു.

ഭാര്യ : സാവിത്രി അന്തർജ്ജനം, മക്കൾ: കെ.സരിത, കെ.രാജേഷ് (അധ്യാപകൻ, മയ്യിൽ ഗവ:ഹൈസ്കൂൾ)

മരുമക്കൾ : വി.പി ജയശങ്കർ (എയർപോർട്ട് മാനേജർ, ചെന്നൈ), ആശ (അധ്യാപിക കാസർഗോഡ്)

ഇന്ന് സെപ്റ്റംബർ 10 ബുധനാഴ്ച രാവിലെ മുതൽ അഡൂരിലെ സ്വഭവനത്തിൽ പൊതുദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് അഡൂരിലെ സമുദായശ്മശാനത്തിൽ നടക്കും.

     

Previous Post Next Post