'വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' ; SDPI നാറാത്ത് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന പദയാത്ര സെപ്റ്റംബർ 12 ന്


നാറാത്ത് :- 'വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി SDPI നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ പറമ്പിൽ നയിക്കുന്ന പഞ്ചായത്ത് പദയാത്ര സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പിൽ ആരംഭിക്കും. 

യാത്രയുടെ വാഹന പ്രചാരണം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 9 കേന്ദ്രങ്ങളിൽ നടക്കും. വൈകുന്നേരം നാറാത്ത് ടൗണിൽ നിന്നും ആരംഭിക്കുന്ന പദയാത്ര മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്. ഫ്ലാഗ് ഓഫ് ചെയ്യൂം കമ്പിൽ ടൗണിൽ സമാപിക്കും. സമാപന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, പഞ്ചായത്ത് സെക്രട്ടറി ഷമീർ നാറാത്ത് എന്നിവർ സംസാരിക്കും.

Previous Post Next Post