നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവത്തിന് തുടക്കമായി


കൊളച്ചേരി :- നണിയൂർ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 02 വരെ നടക്കും. പരിപാടിയുടെ ഭാഗമായി എല്ലാ ദിവസവും വിശേഷാൽ പൂജാദികർമ്മങ്ങൾ, പ്രത്യേക വഴിപാടുകൾ, നിറമാല, കൽവിളക്കിൽ ദീപം തെളിയിക്കൽ തുടങ്ങി വിവിധ ചടങ്ങുകൾ നടക്കും.

സെപ്റ്റംബർ 29ന് ഗ്രന്ഥം വെപ്പ്, മഹാനവമി ദിനത്തിൽ വാഹനപൂജ വിജയദശമി ദിനത്തിൽ വിദ്യാരംഭം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന്റെ ഭാഗമായി പ്രാർത്ഥന നേരുവാനായി ഉദ്ദേശിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Previous Post Next Post