മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ കോൺഗ്രസ്സ് കമ്മിറ്റി ഗൃഹസന്ദർശനത്തിന് തുടക്കമായി


മയ്യിൽ :- KPCC യുടെ നിർദ്ദേശ പ്രകാരം മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു. വാർഡ് പ്രസിഡണ്ട് കെ.നസീറിൻ്റെയും സെക്രട്ടറി ജിനീഷ് ചാപ്പാടിയുടെയും നേതൃത്വത്തിൽ കോറളായി മുൻ ബൂത്ത് പ്രസിഡണ്ടും ബ്ലോക്ക്‌ ഭാരവാഹിയുമായിരുന്ന കെ.ഇബ്രാഹിം സാഹിബിന് ലഘുരേഖ കൈമാറിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു,

ബ്ലോക് വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേര്യൻ ബൂത്ത് പ്രസിഡണ്ട് ടി.നാസർ, ഒ.ഐ.സി സിറിയാദ് കമ്മിറ്റിയംഗം അശ്രഫ് കൊവ്വൽ കെ.നാരായണൻ കെ.താജുദ്ധീൻ, സി.പ്രസാദ്, കെ.അഫ്സീർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post