പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയങ്ങളിൽ മാത്രം ശൗചാലയം ഉപയോഗിക്കാം


കൊച്ചി :- ദേശീയപാതകളിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്കടക്കം 24 മണിക്കൂറും ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി. പെട്രോൾ പമ്പ് പ്രവർത്തിക്കുന്ന സമയത്ത് ശൗചാലയ സൗകര്യം ലഭ്യമാക്കിയാൽ മതിയെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഭേദഗതി. ദേശീയപാതയിൽ ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് ദേശീയ പാതാ അതോറിറ്റിയുടെ ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പെട്രോളിയം ട്രേഡേഴ്സ‌് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ ജസ്റ്റിസ് അമിത് റാവൽ ജസ്റ്റിസ് പി.വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. പ്രവർത്തനസമയത്തിനു ശേഷവും ശൗചാലയ സൗകര്യം ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്.ദേശീയപാത ഒഴിച്ചുള്ള ഇടങ്ങളിലെ പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുന്നതിൽ പമ്പുടമയ്ക്ക് തീരുമാനമെടുക്കാം എന്നും കോടതി വ്യക്തമാക്കി.

Previous Post Next Post