ഇൻഷുറൻസ് സേവനങ്ങൾ ഒന്നിപ്പിക്കാൻ ബീമ സുഗം പോർട്ടൽ ; ഘട്ടംഘട്ടമായി പോർട്ടലിൽ സേവനങ്ങൾ ഉൾപ്പെടുത്തും


മുംബൈ :- ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങളെ ല്ലാം ഒരുമിച്ച് കോർത്തിണക്കി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (ഐആർഡിഎഐ) ഏകജാലക പോർ ട്ടൽ അവതരിപ്പിച്ചു. വിവിധ ഇൻഷുറൻസ് കമ്പനികളു ടെ പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുമെന്നതാണ് ഇതിലെ പ്രധാന നേട്ടം. bimasugam.co.in എന്ന പോർട്ട ലിൽ നിലവിൽ അടിസ്ഥാനവിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ബാക്കി സേവനങ്ങൾ ഘട്ടംഘട്ടമായി ഉൾ പ്പെടുത്തുമെന്ന് ഐആർഡിഎഐ അറിയിച്ചു.

വിവിധ കമ്പനികളുടെ പോളിസികളിൽ ഏറ്റവും അനു യോജ്യമായത് ഒരിടത്തുതന്നെ തിരഞ്ഞെടുക്കാൻ അവ സരം നൽകുന്നതാണ് പുതിയ പ്ലാറ്റ്ഫോം. പോളിസി വാ ങ്ങുന്നതുമുതൽ ക്ലെയിം തീർപ്പാക്കുന്നതുവരെ ലൈഫ്, ആരോഗ്യ, ജനറൽ ഇൻഷുറൻസ് സേവനങ്ങളെല്ലാം കട ലാസ് രഹിതമായി ഇതിലൂടെ കൈകാര്യം ചെയ്യാനാകും. നിലവിൽ ഓരോ കമ്പനികളുമായി ബന്ധപ്പെട്ടോ ഏജ ന്റുമാരെ സമീപിച്ചോ ആണ് ഇത് ചെയ്തുവന്നിരുന്നത്. പല പോളിസികൾ ഉള്ളവർക്ക് ഒരേ പ്ലാറ്റ്ഫോമിൽ അവ കൈകാര്യം ചെയ്തു മുന്നോട്ടുപോകാനുള്ള അവസരമാകും. പോളിസികളുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടമാകുമെന്ന ആശങ്ക വേണ്ടാ. ലോകത്ത് എവിടെനിന്നും ഇതിലേക്ക് പ്ര വേശനവും ലഭിക്കും. ഇൻഷുറൻസ് കമ്പനികളുടെ സഹ കരണത്തോടെയാണ് ഐആർഡിഎഐ ഏകീകൃത പ്ലാ റ്റ്ഫോം ഒരുക്കിയിട്ടുള്ളത്.

Previous Post Next Post