പിഎഫ് അക്കൗണ്ട് വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ 'പാസ്ബുക്ക് ലൈറ്റ്' സംവിധാനം ആരംഭിച്ചു


ന്യൂഡൽഹി :- പിഎഫ് അംഗങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ ഇപിഎഫ്ഒയുടെ പോർട്ടലിൽ 'പാസ്ബുക്ക് ലൈറ്റ്' എന്ന സംവിധാനം തുടങ്ങി. നി ലവിൽ ഇപിഎഫ്‌ഒയുടെ പാസ്ബുക്ക് പോർട്ടൽ വഴിയാണ് അംഗങ്ങൾ സം ഭാവനകളും ഇടപാടുകളും പിൻവലിക്ക ലുമെല്ലാം പരിശോധിക്കുന്നത്. എന്നാലിനി ലിങ്കിലൂ ടെ പാസ്‌ബുക്ക് ലൈറ്റിലേക്ക് കയറാം. അതേസമയം, സമഗ്രമായ വിവരങ്ങൾ ക്ക് പാസ്ബുക്ക് പോർട്ടലിൽത്തന്നെ കയറണം.

ജോലിമാറുന്നവർക്ക് പിഎഫ് അക്കൗണ്ടുകൾ പുതിയ സ്ഥാപനത്തി ലേക്ക് മാറ്റുന്നതും എളുപ്പമാക്കി. നി ലവിൽ ഫോം 13 വഴി ഓൺലൈനി ലാണ് ഇത് ചെയ്യേണ്ടത്. അതിനുശേഷം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (അനക്ഷർ കെ) പഴയ പിഎഫ് ഒഫീസിൽനിന്ന് പുതിയതിലേക്ക് അയക്കും. അതായ ത് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നിലവിൽ പിഎഫ് ഓഫീസുകൾ തമ്മിൽമാത്ര മേ കൈമാറൂ. അംഗങ്ങൾ ആവശ്യപ്പെട്ടാൽമാത്രമേ അവർക്ക് നൽകിയിരു ന്നുള്ളൂ. എന്നാൽ, ഇനി ഓൺലൈനാ യി അംഗങ്ങൾക്ക് ട്രാൻസ്ഫർ സർട്ടിഫി ക്കറ്റ് പോർട്ടലിൽ ലഭിക്കും. ഇതുവഴി അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനാകും.

കൂടാതെ, ഇപിഎഫ്ഒയുടെ സേവ നങ്ങൾക്ക് ഉന്നതോദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്നുവെച്ചു. പിഎഫ് ട്രാൻസ്ഫർ, സെറ്റിൽമെൻ്റ്, അഡ്വാൻസ്, റീഫണ്ട് എന്നിവയ്ക്ക് ബഹുതല അനു മതി ആവശ്യമായിരുന്നത് നടപടിക്രമ ങ്ങൾക്ക് കാലതാമസം വരുത്തിയിരു ന്നു. എന്നാൽ, റീജണൽ പ്രൊവിഡ ന്റ് ഫണ്ട് കമ്മിഷണർക്ക് ഇക്കാര്യത്തി ലുണ്ടായിരുന്ന അധികാരം അസിസ്റ്റന്റ് പിഎഫ് കമ്മിഷണർമാർക്കും അതിനു താഴെയുള്ളവർക്കുമായി നൽകിക്കൊ ണ്ടാണ് അനുമതിയുടെ ഘട്ടങ്ങൾ ലളി തമാക്കിയത്.

Previous Post Next Post