കണ്ണൂർ :- നൂറുവർഷത്തോളം പഴക്കമുള്ള പാലങ്ങൾക്ക് പകരം റെയിൽവേ പുതിയത് നിർമിക്കുന്നു. മലബാറിൽ 10 പുതിയ പാ ലങ്ങൾക്ക് അനുമതി നൽകി. റെയിൽവേ നിർമാണ വിഭാഗ ത്തിനാണ് ചുമതല. പദ്ധതിയുടെ രൂപരേഖ, അടങ്കൽ തയ്യാറാക്കൽ എന്നിവ പുരോഗമിക്കുകയാണ്. മഞ്ചേശ്വരം, ബേക്കൽ, ചിത്താരി, നീലേശ്വരം, പയ്യന്നൂർ പാലങ്ങൾ ഉൾപ്പെടെ ഈ പദ്ധതിയിൽ വരും. ബ്രിട്ടീഷ് എൻജി നീയർമാരുടെ മേൽനോട്ടത്തിൽ നിർമിച്ചവയാണ് പഴയ പാലങ്ങളിലേറെയും. തീവണ്ടിയുടെ വേഗം 130 കി ലോമീറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്ന ഷൊർണൂർ-മംഗളൂരു സെക്ഷനിലാണ് ഇവ വരുന്നത്. പല പാലങ്ങളിലും നിലവിൽ തീവണ്ടികൾക്ക് വേഗനിയന്ത്രണം ഉണ്ട്.
2016-ലെ പാലം പദ്ധതിയിൽ ഉൾപ്പെടുത്തി 115 വർഷം പഴക്കമുള്ള കാര്യങ്കോട്, ധർമടം കൂടക്കടവ്, ഷിറിയ ഉൾപ്പെടെ പുതിയത് പണിതിരുന്നു. ഈ പദ്ധതിയിൽപ്പെട്ട ഏഴിമലപ്പാലം 19-ന് കമ്മി ഷൻ ചെയ്യും. എന്നാൽ തലശ്ശേരി കൊടുവള്ളി, വടകര മൂരാട് പാലങ്ങൾ ഇനിയും തുറന്നുകൊ ടുത്തിട്ടില്ല. പാലത്തിൻ്റെ അനു ബന്ധ പാളത്തിനുള്ള സ്ഥലംറവന്യൂവകുപ്പ് ഏറ്റെടുത്ത് നൽ കാൻ വൈകിയതാണ് കാരണം.
പാലക്കാട് ഡിവിഷന് കീഴി ലുള്ള പാലങ്ങളാണ് ഭൂരിഭാഗ വും 100 വയസ്സിൽ എത്തിയത്. മീറ്റർ ഗേജിൽനിന്ന് ബ്രോഡ്ഗേ ജിലേക്ക് മാറിയപ്പോൾ തിരുവന ന്തപുരം ഡിവിഷനിലെ പല പാ ലങ്ങളും പുതുക്കിപ്പണിതിരുന്നു. അതിനാൽ അവയ്ക്ക് വലിയ പഴ ക്കമില്ല. ഭാരതപ്പുഴയ്ക്ക്മീതെ ചെറു തുരുത്തിയിൽ പുതിയ ഇരട്ടപ്പാ ലം നിർമാണം നടക്കുകയാണ്.പാലങ്ങളുടെ ബലവും സു രക്ഷയും യിൽവേ പാലങ്ങളുടെ അടിത്ത ട്ട് പരിശോധിക്കും. ആധുനിക റിമോട്ട് ഓപ്പറേറ്റഡ് റോബോ ട്ടിക് വെഹിക്കിളിന്റെ (ആർഒ ഉറപ്പുവരുത്താൻ റെ ആർവി) സഹായത്തോടെയാ ണ് പരിശോധന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലങ്ങളു ടെ ബലക്ഷയം നിർണയിക്കും. പിന്നീട് അറ്റകുറ്റപ്പണി നടത്തും. മോശമായ സ്ഥിതിയിലാണെങ്കിൽ പുതിയ പാലം നിർമിക്കും.
പുതിയ പാലം നിർമിച്ചാലും പാലം പാളത്തോട് യോജിപ്പിക്കാൻ ഇരുഭാഗത്തും നൂറുമീറ്ററിലധികം ഭൂമി വേണം. റവന്യൂവ കുപ്പാണ് സ്വകാര്യഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത്. 2016-ലെ പാലം പദ്ധതിയിൽ ഏഴ് പാല ങ്ങളുടെ അനുബന്ധ സ്ഥലത്തിന് പിറകെ റെയിൽവേ ഏഴുവർഷം അലഞ്ഞു. സ്ഥലം കിട്ടാൻ വൈകിയപ്പോൾ പൂർത്തിയായ അഞ്ച് പുതിയ പാലങ്ങൾ കമ്മിഷൻ ചെയ്യാൻ റെയിൽവേക്കായില്ല. പുതിയ പദ്ധതിയിലെ 10 പാലങ്ങൾ നിർമിക്കുമ്പോഴും അനുബന്ധ സ്ഥലം റവന്യൂവകുപ്പ് ഏറ്റെടുത്ത് നൽകണം.
