കണ്ണൂർ :- റെയിൽവേ കുടിവെള്ള ബോട്ടിലിന് ഒരു രൂപ കുറച്ചു. സ്വന്തം ബ്രാൻഡായ 'റെയിൽ നീരി'നും തീവണ്ടികളിലും സ്റ്റേഷനിലും വിൽക്കുന്ന മറ്റു ബ്രാൻഡുകൾക്കും ഒരുരൂപ കുറയും. 15 രൂപയുണ്ടായിരുന്ന ഒരുലിറ്ററിന് തിങ്കളാഴ്ച മുതൽ 14 രൂപയാകും. അരലിറ്ററിന്റെ വില 10-ൽ നിന്ന് ഒൻപത് രൂപയാക്കി.
വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരുലിറ്റർ/അരലിറ്റർ കുപ്പിവെള്ളത്തിന്റെ പണം റെയിൽവേ ഈടാക്കുന്നുണ്ട്. എന്നാൽ നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ ചില ദീർഘദൂര വണ്ടികളിൽ ലിറ്ററിന് 20 രൂപ വാങ്ങുന്നുണ്ട്.
