കമ്പിൽ :- തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് കൊള്ളക്കെതിരെ ബീഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.സി ഗണേശൻ ഉദ്ഘാടനം ചെയ്തു.