തിരുവനന്തപുരം :- സെപ്റ്റംബറിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. വിതരണത്തിനുള്ള ക്രമീകരണങ്ങൾ റേഷൻകടകളുടെ ഇ പോസ് സംവിധാനത്തിൽ ക്രമീകരിക്കാൻ കൂടുതൽ സമയം ആവ ശ്യമാണെന്നു നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐ സി) അറിയിച്ചതിനാൽ ഇന്ന് ഉച്ചയ്ക്കു ശേഷം കടകൾ തുറന്നു പ്രവർത്തിച്ചാൽ മതിയെന്നു ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ റേഷൻ വ്യാപാരികളെ അറിയിച്ചു.
സെപ്റ്റംബറിൽ വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 2 കിലോഗ്രാം വീതം അരി നൽകും.നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വിതരണം ചെയ്യും. ഓണം പ്രമാണിച്ച് മുൻ നീക്കിയിരുപ്പ് ഉൾപ്പെടെയുള്ള അരി സ്പെഷലായി 15 കിലോഗ്രാം ഓഗസ്റ്റിൽ നൽകിയ സാഹചര്യത്തിലാണ് വെള്ള കാർഡ് ഉടമകൾക്കുള്ള അരിയുടെ അളവ് കുറയുന്നത്.
