കോഴിക്കോട് :- കാട്ടുപന്നി സ്‌കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്‌ദുൽ ജബ്ബാർ (45)ആണ് മരിച്ചത്. കൂടത്തായി മുടൂർ വളവിൽ വെച്ച് കാട്ടു പന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് അബ്‌ദുൽ ജബ്ബാറിന്റെ ബൈക്കിന് മുന്നിലൂടെ കാട്ടുപന്നി ഓടിയത്. കാട്ടു പന്നി ഇടിച്ചതോടെ സ്കൂട്ടർ മറിയുകയും ജബ്ബാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ജബ്ബാറിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൽ കാട്ടുപന്നിയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ജബ്ബാർ 19 അൽപ്പസമയം മുമ്പാണ് മരിച്ചത്. ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നിയുടെ ശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
