ഫലസ്തീന് ഐക്യദാർഢ്യമായി മാണിയൂരിലെ വിവാഹവേദി ; അതിഥികളെ സ്വീകരിച്ചത് പ്ലക്കാർഡുകളും പോസ്റ്ററുകളുമായി


മാണിയൂർ :- പൊരുതുന്ന ഫലസ്‌തീനിനെ നെഞ്ചോട് ചേർത്ത് ഒരു വിവാഹവേദി. ഫലസ്തീൻ സ്വതന്ത്ര സ്വപ്‌നത്തിന് ഐക്യദാർഢ്യമായാണ് മാണിയൂർ എടവച്ചാൽ ബൈത്തുൽ മനാലിലെ അജ്നാസിൻ്റെ വിവാഹവേദി മാറിയത്. ഫലസ്തീൻ ഐക്യദാർഢ്യ ബാഡ്‌ജ് ധരിച്ചാണ് വരൻ അതിഥികളെ സ്വീകരിച്ചത്.

'ഫ്രീ ഫലസ്തീൻ, സേവ് ഗസ്സ' സന്ദേശങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിപ്പിടിച്ച് വിവാഹത്തിനെത്തിയ അതിഥികളും നാട്ടുകാരും ഫലസ്‌തീൻ ഐക്യദാർഢ്യത്തിന് പിന്തുണയേകി. ആഘോഷത്തിന്റെ അവസരങ്ങ ളിലും ലോകത്തിൻ്റെ വേദനകളെ മറക്കാതെ, ഫലസ്തീൻ ജനതയുടെ ദുരിതത്തിൽ പങ്കുചേർന്നു കൊണ്ടുള്ള വിവാഹം മാതൃകാപരമായി.

Previous Post Next Post