തൃശ്ശൂർ :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പടുക്കുമ്പോൾ മത്സരിക്കാനാഗ്രഹിക്കുന്ന സ്ത്രീകൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ (കില) പരിശീലന ക്ലാസ്സൊരുക്കുന്നു. നേതൃസ്ഥാനങ്ങളിലേക്കെത്താനാഗ്രഹിക്കുന്ന സ്ത്രീകളുടെ കഴിവും ശേഷിയും വികസിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ദിവസത്തെ പരിശീലനത്തിൽ വ്യക്തിത്വ വികസനം, നേതൃശേഷി വികസനം, രാഷ്ട്രീയ ശാക്തീകരണം എന്നീ മേഖലകളിലാണ് ഊന്നൽ. പ്രാദേശിക തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ മുതൽ നാമനിർദേശ പത്രിക പൂരിപ്പിക്കാനടക്കം പഠിപ്പിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടനയും സാധ്യതകളും, സാമൂഹികമാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കൽ, ഫലപ്രദമായ ആശയവിനിമയം, പ്രസംഗ പരിശീലനം, സമയ നിയന്ത്രണം, നേതൃപാടവശേഷി, പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശേഷി മുതലായവയിലും പരിശീലനം നൽകും. പ്രാദേശിക വികസന ആശയങ്ങൾ കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിലും പരിശീലനമേകും. കേരളത്തിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും പരിശീലനത്തിനായി അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്കാണ് അവസരം. കിലയുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം
