നൂഞ്ഞേരി നൂറുൽ ഇസ്ലാം മദ്‌റസയിൽ നിന്ന് വിരമിക്കുന്ന കെ.വി ഇബ്രാഹിം ഉസ്താദിന് യാത്രയയപ്പ് നൽകി



നൂഞ്ഞേരി :- കയ്യങ്കോട്, കാരയാപ്പ്, നൂഞ്ഞേരി എന്നീ മദ്റസകളിയായി 53 വർഷത്തെ മദ്റസ അധ്യാപനത്തിനു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കെ.വി ഇബ്രാഹിം ഉസ്താദിന്  നൂറുൽ ഇസ്ലാം മദ്റസ ഹിദായത്തുൽ മുസ്‌ലിമീൻ സംഘം കമ്മിറ്റിയും പൂർവ്വ വിദ്യാർത്ഥികളും യാത്രയയപ്പ് നൽകി. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പ്രസിഡൻ്റ് വി.പി അബ്ദുസ്സമദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.വി ഇബ്‌റാഹിം മൗലവി മറുപടി പ്രസംഗം നടത്തി.

നൂഞ്ഞേരി ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് അഷ്‌റഫ്‌ അൽ ഖാസിമി, സ്വദർ മുഅല്ലിം മൊയ്തു മൗലവി മക്കിയാട്, അഡ്വ.അബ്ദുൽ കരീം ചേലേരി എന്നിവർ ആശംസയർപ്പിച്ചു. കെ.ഷാഹുൽ ഹമീദ്, കെ.അബ്ദുല്ല ഹാജി, കെ.മുഹമ്മദ് കുട്ടി ഹാജി, ഡി.പി എറമുള്ളാൻ ഹാജി, വി പി അബ്ദുൽ ഖാദർ ഹാജി, പി.കെ അബ്ദുറസാഖ്, പി.വി കുഞ്ഞു മൊയ്തീൻ, അബ്ദുറഹ്മാൻ എ.വി, മുഹമ്മദ് കുട്ടി ആർ എം, അബൂബക്കർ.കെ, ജമാലുദ്ദീൻ സിഎംകെ, മുസമ്മിൽ സി.എച്ച്, ഇബ്രാഹിം കെ,ഇബ്രാഹിം ഹാജി, മുഹമ്മദ് എ.പി, മുഹമ്മദ് കുട്ടി പി.കെ, ബാദുഷ സി.എച്ച്, ശാഫ്.സി, അമീൻ ആർ.എം, നിഹാൽ ഇബ്രാഹിം, മുഹമ്മദ് ബിൻ മുസ്തഫ, ഇർഫാൻ ആർ.എം, മുഹമ്മദ് എ.പി, യൂസഫ് ഫൈസി, അബ്ബാസ് ഫൈസി, അർശദ് സി.എം.കെ എന്നിവർ സംസാരിച്ചു.

Previous Post Next Post