BSNL സിം കാർഡ് ഇനി പോസ്റ്റ് ഓഫീസുകളിലും ലഭിക്കും, റീചാർജ് ചെയ്യാനും സംവിധാനം


കണ്ണൂർ :-  ബിഎസ്എൻഎൽ സിം കാർഡുകളും റീച്ചാർജും ഇനി പോസ്റ്റ് ഓഫീസിലും ലഭ്യം. ഇന്ത്യാപോസ്റ്റിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ ബിഎസ്എൻഎൽ സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കും. തപാൽ ശൃംഖല പ്രയോജനപ്പെടുത്തി മൊബൈൽ സേവനങ്ങളുടെ വ്യാപ്‌തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തപാൽ വകുപ്പും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിലൂടെ ബിഎസ്എൻഎൽന്റെ ടെലകോം സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴി സിം റീചാർജ്ജ് ചെയ്യാനും സിംകാർഡ് വാങ്ങാനും സാധിക്കും. 

പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ മാർഗ്ഗം കൂടുതൽ ഗുണം ചെയ്യും. ഡിജിറ്റൽ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുക, മൊബൈൽ സേവനങ്ങളുലൂടെ ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുക, സാമൂഹിക സാമ്പത്തിക വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോവുക ഇവയാണ് ലക്ഷ്യം. 2025 സെപ്റ്റംബർ 17 മുതൽ ഒരു വർഷത്തേക്കാണ് കരാർ. ഇത് പുതുക്കാനും സാധ്യതയുണ്ട്. ഡിഒപിയും ബിഎസ്എൻഎല്ലും സംയുക്തമായി പങ്കാളിത്തം നിരീക്ഷിക്കുകയും സൈബർ സുരക്ഷയും ഡേറ്റ സ്വകാര്യത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇന്ത്യാപോസ്റ്റും ബിഎസ്എൻഎല്ലും അസമിൽ ഇതിനോടകം ഒരു പ്രൂഫ് -ഓഫ് -കൺസെപ്റ്റ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.

Previous Post Next Post