ചെന്നൈ :- പൂജ, ദീപാവലി യാത്രാത്തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് അനുവദിച്ച പ്രത്യേക തീവണ്ടികൾ കേരളത്തിലേക്ക് നീട്ടാൻ കഴിയാത്തത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണെന്ന് ദക്ഷിണ റെയിൽവേ. 80 പ്രത്യേക സർവീസുകളാണ് അനുവദിച്ചത്. ഈ മാസം അവസാനം മുതൽ ഒക്ടോബർ അവസാന ആഴ്ചവരെ സർവീസ് നടത്തുന്നുണ്ട്. നാഗർകോവിലിലേക്കും കന്യാകുമാരിയിലേക്കും അനുവദിച്ചത്
തിരുവനന്തപുരത്തേക്കും (നേമം ടെർമിനൽ), ചെങ്കോട്ടയിലേക്കുള്ളത് കൊല്ലത്തേക്കും പോത്തന്നൂരിലേക്കുള്ളത് ഏറണാകുളത്തേക്കോ നീട്ടാമായിരുന്നു. മൂന്നിടത്തും മതിയായ പില്ലൈനുകളിലെന്നും കേരളം ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ മൂന്നിടത്തെയും റെയിൽവേ യാർഡുകൾ വികസിപ്പിക്കാൻ കഴിയുന്നില്ലെന്നും ദക്ഷിണ റെയിൽവേ തീവണ്ടികളുടെ സർവീസുകളുടെ ഏകോപനം നിർവഹിക്കുന്ന ഓപ്പറേഷൻ വിഭാഗത്തിലുള്ളവർ പറയുന്നു.
