തിരുവനന്തപുരം :- മാനദണ്ഡത്തിൽ മാറ്റം വരുത്തിയെങ്കിലും സ്കൂളൂകളിലെ അറബിക്-സംസ്കൃത കലോത്സവം ഈ വർഷം പഴയരീതിയിൽ നടത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഒരു കുട്ടിക്ക് മത്സരിക്കാൻ വ്യക്തിഗത ഇനത്തിൽ അറബിക് സാഹിത്യോത്സവവും സംസ്കൃതോത്സവവും ഉൾപ്പെടെ മൂന്നിനങ്ങളും രണ്ടു ഗ്രൂപ്പിനങ്ങളും മാത്രമാക്കിയാണ് പുതിയ മാനദണ്ഡം.
ഈ ഭേദഗതി ഏകപക്ഷീയമായി കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം ഉയർന്നിരുന്നു. ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭാഷാധ്യാപക ഐക്യവേദി മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ്, ഈ വർഷം ഇളവനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
