കൊളച്ചേരി :- കരാർ എഴുതുന്നതിനായി ഹരിതകർമ്മ സേനാംഗങ്ങളോട് മുദ്രപത്രം വാങ്ങണമെന്നാവശ്യപ്പെട്ട പഞ്ചായത്ത് നടപടി തടഞ്ഞ് CITU. കൊളച്ചേരി പഞ്ചായത്ത് അധികൃതരായിരുന്നു ഹരിതകർമ സേനാംഗങ്ങളോട് 200 രൂപയുടെ മുദ്രപത്രം വാങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഹരിതകർമ്മസേനയിൽ നിന്ന് മുദ്രപത്രം വാങ്ങാനോ കരാർ വയ്ക്കാനോ നിർദേശമില്ല.
ഇക്കാര്യം ഹരിതകർമ്മ സേനാംഗങ്ങൾ സിഐടിയു നേതാക്കളെ അറിയിച്ചു. തുടർന്ന് സിഐടിയു ഭാരവാഹികളായ കെ.വി പവിത്രൻ, ശ്രീധരൻ സംഘമിത്ര, കെ.അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ അജിത, കെ.പ്രിയേഷ് എന്നിവർ ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് മുദ്രപത്രം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്.
