ന്യൂഡൽഹി :- ജനങ്ങളിൽ ആന്റിബയോട്ടിക് പ്രതിരോധം വർധിക്കുന്ന പശ്ചാത്തലത്തിൽ ആന്റിബയോട്ടിക്കുകളുടെ വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ).
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും (ഡിസിജിഐ) കത്ത് നൽകി. രോഗികളിൽ ആൻ്റിബയോട്ടിക് പ്രതിരോധമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയ മരുന്നുകൾ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികൾ വഴി മാത്രം വിൽക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് കത്തിലുണ്ട്
