കണ്ണൂർ :- കണ്ണൂർ ദസറയുടെ ഈ വർഷത്തെ പരിപാടികൾ തീരുമാനിച്ചു. 23 മുതൽ ഒക്ടോബർ ഒന്നു വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ആഘോഷ ത്തിൽ സാംസ്‌കാരിക സമ്മേളനം, പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ, മെഗാ ഇവൻ്റുകൾ എന്നിവയുണ്ടാകും. പ്രോഗ്രാം റിലീസിങ് മേയർ മുസ്‌ലിഹ് മഠത്തിൽ നിർവഹിച്ചു.
ഉദ്ഘാടന ദിവസം ആൽമരം മ്യൂസിക് ബാൻഡ് പരിപാടി അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ചെമ്മീൻ ബാൻഡ്, രഞ്ജു ചാലക്കുടിയുടെ ഫോക് മെഗാഷോ, ലൈവ് റാപ് ഷോ, കൊല്ലം ഷാഫിയുടെ ഇശൽ രാവ്, അജയ് ഗോപാൽ നയിക്കുന്ന ഗാനമേള, ആശാ ശരത്തിൻ്റെ ആശാനടനം, അവിയൽ ബാൻഡിൻ്റെ പരിപാടി എന്നിവയുണ്ടാകും.
