കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 22 ന് തുടക്കമാകും. വൈകുന്നേരം 6.45-ന് ക്രൈംബ്രാഞ്ച് സൂപ്രണ്ട് കെ.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് ഭജന, 8.30 ന് നൃത്തം. സെപ്റ്റംബർ 23 ന് രാത്രി 7 മണിക്ക് നൃത്തസന്ധ്യ, സെപ്റ്റംബർ 24 ന് രാത്രി 7 മണിക്ക് ശാസ്ത്രീയ സംഗീതസഭ, സെപ്റ്റംബർ 25 ന് രാത്രി 7 മണിക്ക് തിരുവാതിരകളി, 7.15 ന് സംഗീതസന്ധ്യ, സെപ്റ്റംബർ 26-ന് രാത്രി 7 മണിക്ക് തിരുവാതിരകളി, 7.15-ന് നൃത്തസം ഗീതപരിപാടി, 27-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സംഗീതോത്സവം.
സെപ്റ്റംബർ 28 ന് വൈകുന്നേരം 5 മണിക്ക് ഗാനമേള, 29 ന് രാത്രി 7 മണിക്ക് തിരുവാതിരകളി, 7.15 ന് ശാസ്ത്രീയസംഗീതം, 8.15 ന് സിത്താർ കച്ചേരി, 30-ന് രാത്രി 7 മണിക്ക് നൃത്തസന്ധ്യ. ഒക്ടോബർ 1 ന് വൈകുന്നേരം 6.45-ന് നൃത്തനൃത്യങ്ങൾ, 7.15 ന് സംഗീതസദസ്സ്, ഒക്ടോബർ 2ന് വൈകുന്നേരം 6.45 ന് ഭക്തിഗാനസുധ, 7.45 ന് നൃത്തനൃത്യങ്ങൾ. സെപ്റ്റംബർ 22 ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം സരസ്വതി പൂജാരംഭം, സെപ്റ്റംബർ 23 മുതൽ 28 വരെ പ്രത്യേക പൂജകൾ, 29-നും 30-നും ഗ്രന്ഥംവെപ്പും ഗ്രന്ഥപൂജയും, ഒക്ടോബർ 1 ന് മഹാനവമി ആയുധപൂജ, വാഹനപൂജ, രണ്ടിന് വിജയദശമി-വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും.
