കണ്ണൂർ :- INL കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം കോർണറിൽ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് സിറാജ് തയ്യിൽ ജനറൽ സെക്രട്ടറി ഡി.മുനീർ, ഭാരവാഹികൾ അയൂ മഹ്മൂദ് ഹാജി, അഷ്‌റഫ് കയ്യങ്കോട് കെ.എം സുബൈർ, മൂസ സിറ്റി, മുസ്തഫ കൈകണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
സ്റ്റേഡിയം കോർണറിൽ നടന്ന സമാപനയോഗം സംസ്ഥാന ട്രഷറർ ബി.ഹംസാജി ഉദ്ഘാടനം ചെയ്തു. അഷ്റഫലി വല്ലപ്പുഴ താജുദ്ദീൻ മട്ടന്നൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡി.മുനീർ സ്വാഗതവും സെക്രട്ടറി അസ്ലം പിലാക്കിൽ നന്ദിയും പറഞ്ഞു.
