IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- മാണിയൂർ കട്ടോളിയിലെ കുണ്ടത്തിൽ ബാബു - അനിത ദമ്പതികളുടെ മകൻ സാരംഗിന്റെയും ശ്രീകണ്ഠപുരം കോട്ടൂരിലെ അഞ്ജലിയുടെയും വിവാഹത്തോടനുബന്ധിച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി. സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

 വില്ലേജ്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.അനീശൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.വി പ്രതീഷ്, പി.സജേഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സി.പി.ഐ(എം) വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post