കൊളച്ചേരി :- ലൈസൻസ്ഡ് എഞ്ചിനീയർസ് & സൂപ്പർവൈസർസ് ഫെഡറേഷൻ (LENSFED) കൊളച്ചേരി യൂണിറ്റിന്റെ 14- മത് യൂണിറ്റ് സമ്മേളനം മയ്യിൽ സാംസ് ഹാളിൽ വച്ച് നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ലെൻസ്ഫഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.
ലെൻസ്ഫഡ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രസീജ് കുമാർ കെ.വി മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി യൂണിറ്റ് ചാർജർ മുരളീധരൻ പി.കെ, മാട്ടൂൽ യൂണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, ചെറുകുന്ന് യൂണിറ്റ് പ്രസിഡന്റ് രാജീവൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി സ്വാഗതവും ഷംന പി.വി നന്ദിയും പറഞ്ഞു. 2025- 2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : ധനീഷ് കെ.വി
സെക്രട്ടറി : ഷംന പി.വി
ട്രഷറർ : നിസാർ.എം
വൈസ് പ്രസിഡന്റ് : നിഖിൽ.പി
ജോയിൻ സെക്രട്ടറി : ജിജിന.കെ
മെമ്പർഷിപ്പ് കൺവീനർ : ഗോപിനാഥൻ.എ
ക്ഷേമനിധി കൺവീനർ : രജിൻ.പി രാജ്

