പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് 5 അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് പള്ളിപ്പറമ്പ് മുബാറക് റോഡിലെ നസീറയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത്. കൂട്ടിലുണ്ടായിരുന്ന കഴിഞ്ഞദിവസം പഞ്ചായത്തിൽ നിന്ന് ലഭിച്ച പത്തോളം കോഴിക്കുഞ്ഞുങ്ങളിൽ നിന്ന് നാലെണ്ണത്തെ പാമ്പ് കടിച്ചുകൊന്നിരുന്നു.
മുണ്ടേരി ഭാഗങ്ങളിൽ ഫീൽഡ് വർക്കിന് എത്തിയ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് പള്ളിപ്പറമ്പിലെത്തി പാമ്പിനെ പിടികൂടിയത്. റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ, വീണ.എം, ഡ്രൈവർ ബിജു, ഷാജി ബക്കളം എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.

