കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് MCF കെട്ടിടവും ജൈവ കമ്പോസ്റ്റ് പിറ്റും ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് പത്ത് കട്ടോളിയിൽ പുതുതായി നിർമ്മിച്ച MCF കെട്ടിടത്തിൻ്റെയും ജൈവ കമ്പോസ്റ്റ് പിറ്റ് ഉദ്ഘാടനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ്ണ ഹരിത വാർഡും ഫിലമെൻ്റ് രഹിത വാർഡ് പ്രഖ്യാപനവും ഹരിത കേരളമിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ നിർവഹിച്ചു. 

അസിസ്റ്റൻ്റ് സെക്രട്ടറി കെ.കെ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അനിത,ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുകുന്ദൻ, ഹരിത കേരളം മിഷൻ ആർ.പി സുകുമാരൻ, വാർഡ് മെമ്പർ കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം സ്വാഗതം പറഞ്ഞു.

Previous Post Next Post