BSNL ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; സെപ്റ്റംബർ 27 മുതൽ ഇന്ത്യയിലുടനീളം 4ജി, പിന്നാലെ 5ജി യും


ദില്ലി :- പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സെപ്റ്റംബർ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി ഇക്കാര്യം സ്ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് പ്രവർത്തനം പൂർത്തിയാക്കുമെന്നും എല്ലാ ഉപഭോക്താക്കൾക്കും നവീകരിച്ച നെറ്റ്‌വർക്ക് ലഭിക്കുമെന്നും എ റോബർട്ട് ജെ രവി പറഞ്ഞു. സെപ്റ്റംബർ 27ന് രാജ്യമെമ്പാടും ഉദ്ഘാടനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്‍റെ തദ്ദേശീയ സാങ്കേതികവിദ്യയാണെന്നും ഭാരത് ഡിജിറ്റൽ ഇൻഫ്രാ സമ്മിറ്റ് 2025ൽ നടത്തിയ പ്രസംഗത്തിൽ റോബർട്ട് ജെ രവി വ്യക്തമാക്കി. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്‍എൻഎൽ ദേശീയ തലസ്ഥാനമായ ദില്ലിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.

ബിഎസ്എൻഎൽ 2024ൽ 25,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിലെ ഉപയോക്താക്കൾക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഈ സേവനങ്ങൾക്കായി ഇതുവരെ ഒരു ലക്ഷം മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് ശേഷി കൂടുതൽ വർധിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകുന്നതിനുമായി 47,000 കോടി വരെ നിക്ഷേപിക്കാൻ , ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 4ജി ഓഫറുകളും സേവനങ്ങളും ശക്തിപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിലെ വരും പാദങ്ങളിൽ ബിഎസ്എൻഎൽ സാമ്പത്തിക നേട്ടം റിപ്പോർട്ട് ചെയ്യുമെന്ന് ഈ വർഷം ജൂലൈയിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം കുറഞ്ഞത് 50 ശതമാനം വർധിപ്പിക്കണമെന്നും അടുത്ത വർഷത്തേക്ക് തന്ത്രപരമായ ബിസിനസ് യൂണിറ്റിന് എന്‍റർപ്രൈസ് ബിസിനസ് 25 മുതൽ 30 ശതമാനം വളർത്തണമെന്നും ബി‌എസ്‌എൻ‌എല്ലിന്‍റെ അവലോകന യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു.


അറ്റാദായ വഴിയില്‍ ബിഎസ്എൻഎൽ


2024 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി അറ്റാദായവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടർച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയിൽ പരാമർശം നടത്തിയിരുന്നു. 6ജി സേവനങ്ങൾ ആരംഭിക്കുന്നത് മിഷൻ മോഡിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.



Related Articles


വാട്‌സ്ആപ്പ് ഉപയോഗിച്ച് ജെമിനി നാനോ ബനാന എഐ ഇമേജുകൾ സൃഷ്‍ടിക്കാം! ചെയ്യേണ്ടത് ഇത്രമാത്രം


ചാറ്റിംഗിന് ഇനി ഭാഷ ഒരു പ്രശ്‌നമല്ല, വാട്‍സ്ആപ്പില്‍ മെസേജുകള്‍ അനായാസം വിവര്‍ത്തനം ചെയ്യാം


 


Latest Videos


About the Author


JJ


Jomit Jose


2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in


ബിഎസ്എൻഎൽടെലികോം


Download App


Google playApp store


Recommended Stories


വാട്‌സ്ആപ്പ് ഉപയോഗിച്ച് ജെമിനി നാനോ ബനാന എഐ ഇമേജുകൾ സൃഷ്‍ടിക്കാം! ചെയ്യേണ്ടത് ഇത്രമാത്രംചാറ്റിംഗിന് ഇനി ഭാഷ ഒരു പ്രശ്‌നമല്ല, വാട്‍സ്ആപ്പില്‍ മെസേജുകള്‍ അനായാസം വിവര്‍ത്തനം ചെയ്യാം


 





Previous Post Next Post