വളപട്ടണം :- 'വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് SDPI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ നയിക്കുന്ന പദയാത്രയ്ക്ക് അഴീക്കോട് മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.
പദയാത്രയുടെ വാഹന പ്രചരണാർത്ഥം പഞ്ചായത്തിലെ തിരഞ്ഞെടുത്ത 10 കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, മൂസാൻ പറമ്പിൽ,ജാഫർ ചെമ്പിലോട് എന്നിവർ വിവിധ ഇടങ്ങളിലായി പ്രസംഗിച്ചു. സമാപന പൊതുയോഗത്തിൽ മുസവ്വിർ പാനൂർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ജാബിർ വളപട്ടണം, മണ്ഡലം കമ്മിറ്റി അംഗം അബ്ദുല്ല മന്ന, പഞ്ചായത്ത് സെക്രട്ടറി ഫൈസൽ മിൽറോഡ് എന്നിവർ നേതൃത്വം നൽകി.
