മദ്യക്കുപ്പി പൊതിയാൻ ഇനി കടലാസില്ല ; പകരം 15 രൂപയ്ക്ക് തുണി സഞ്ചി


തിരുവനന്തപുരം :- ബീവറേജസ് കോർപറേഷൻ്റെ ഔട്ലെറ്റുകളിൽ മദ്യക്കുപ്പി പൊതിയാൻ കടലാസ് നൽകിയിരുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു. പകരം 15 രൂപ, 20 രൂപ നിരക്കിൽ സഞ്ചികൾ ലഭ്യമാക്കി. ഇതുവരെ സൗന്യമായി കടലാസ് ലഭിച്ചിരുന്നെങ്കിൽ ഇനി സഞ്ചി വില കൊടുത്തു വാങ്ങണം. പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് 20 രൂപ അധികം ഈടാക്കിയതിനു പുറമേയാണ്, കടലാസ് ഒഴിവാക്കിയുള്ള പരിഷ്കാരം. 

ഇതോടെ, പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുന്നയാൾ സഞ്ചിയിൽ മദ്യം കൊണ്ടുപോകണമെങ്കിൽ 35 രൂപ അധികം നൽകണം. ഇത് ഔറ്റ്ലെറ്റുകളിൽ ഇന്നലെ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കി. കൺസ്യൂമർഫെഡിന്റെ ഔട്ലെറ്റുകളിൽ ഈ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം.

Previous Post Next Post