അഞ്ചരക്കണ്ടി:- സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് അഞ്ചരക്കണ്ടി പുഴയിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.മമ്മാക്കുന്ന് പാലത്തിന് സമീപത്ത് നിന്നും മുഴപ്പിലങ്ങാട് കടവ് വരെയുള്ള പുഴയുടെ ഭാഗത്താണ് ജലമേള നടക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 ജല രാജാക്കന്മാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
എകെജി പോടോത്തുരുത്തി, റെഡ് സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എകെജി മയിച്ച, വയൽക്കര വെങ്ങാട്ട്, കൃഷ്ണപിള്ള കാവുംചിറ, വിബിസി കുറ്റിവയൽ, പാലിച്ചോൻ അച്ചാംതുരുത്തി, ഇഎംഎസ് മുഴക്കീൽ, അഴിക്കോടൻ അച്ചാംതുരുത്തി, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് മേലൂർ എന്നിവയാണ് ടീമുകൾ.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാന തുകയായി നൽകും.

