കണ്ണാടിപ്പറമ്പ് :- ഒക്ടോബർ 26 ഞായറാഴ്ച വള്ളുവൻകടവിൽ നടക്കുന്ന മൂന്നാമത് ഉത്തരകേരള വള്ളംകളി ജലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഒക്ടോബർ 24 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് പുലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം സമാപിക്കും.
വള്ളംകളിയുടെ പ്രചരണാർഥം നടത്തുന്ന ഘോഷയാത്രയിൽ മുത്തുക്കുടകൾ, നിശ്ചല ദൃശ്യങ്ങൾ, നൃത്തനൃത്ത്യങ്ങൾ, വാദ്യഘോഷാദികൾ, മുതലായ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും. ഞായറാഴ്ച ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ വള്ളംകളിയിൽ പങ്കെടുക്കും.
