തലശ്ശേരി :- ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 30,31 തീയതികളിൽ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചു നടക്കും. ഗണിത ശാസ്ത്ര-ഐടി മേള സ്രേക്രട്ട് ഹാർട്ട് എച്ച്എസ്എസിലും ശാസ്ത്രമേള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹിക ശാസ്ത്രമേള ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂളിലും പ്രവൃത്തി പരിചയമേള മുബാറക് എച്ച്എസ്എസിലും സ്കിൽ ഫെസ്റ്റിവൽ (വിഎച്ച്എസ്ഇ) ഗവ. എൽ.പി സ്‌കൂളിലെ വേദിയിലുമാണ് നടത്തുക.
നാളെ ശാസ്ത്ര നാടകം ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലും എൻസിഇആർടി സെമിനാർ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലും നടക്കും. 30ന് രാവിലെ 10.30ന് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാട സമാപന സമ്മേളനം ഒക്ടോബർ 31 ന് 4.30 ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും.
