വള്ളിയോട്ടുവയൽ ജയകേരള വായനശാല വയലാർ ചരമവാർഷിക ദിനം ആചരിച്ചു


മയ്യിൽ :- വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷിക ദിനം വള്ളിയോട്ടുവയൽ ജയകേരള വായനശാലയിൽ ആചരിച്ചു. വി.വി.കെ സ്മാരക കലാസമിതി പ്രസിഡണ്ട് ഐ. വിവേക് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മയ്യിൽ ഗവ:ഹയർ സെക്കൻ്ററി അദ്ധ്യാപകൻ സുർജിത്ത് മാസ്റ്റർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.

ബാലവേദി പ്രവർത്തകർ തയ്യാറാക്കിയ 'തുമ്പ' കൈയെഴുത്ത് മാസികയുടെ പ്രസാദനവും മഹിളാ വേദിയുടെ എഴുത്തുപെട്ടിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് സുർജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. വായനശാലാ സെക്രട്ടറി ഇ.പി രാജൻ, താലൂക്ക് കൗൺസിലർ ടി.എൻ ശ്രീജ എന്നിവർ സംസാരിച്ചു. കലാ സമിതി സെക്രട്ടറി വി.വി അജീന്ദ്രൻ സ്വാഗതവും വായനശാല ജോ:സെക്രട്ടറി എം.മനോഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് അംഗങ്ങൾ അവതരിപ്പിച്ച ഗാനമാലികയും അരങ്ങേറി.



         

Previous Post Next Post