ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് മർദ്ദനം ; പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു


വളപട്ടണം :- ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ്‌ടു വിദ്യാർഥികളുടെ ക്രൂരമർദനം. വളപട്ടണം ഗവ.എച്ച്എസ്എസിലാണു സംഭവം. ക്ലാസ് നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഒരുകൂട്ടം പ്ലസ്‌ടു വിദ്യാർഥികൾ നടത്തിയ അക്രമത്തിൽ ഒട്ടേറെ പ്ലസ് വൺ വിദ്യാർഥികൾക്കു പരുക്കേറ്റു. ഒരു വിദ്യാർഥിനിയുടെ വലതുകൈയിൽ പൊട്ടലുണ്ട്. 51 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. 

മർദനം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കു നേരെയും കയ്യേറ്റമുണ്ടായതായി പറയുന്നു. ഇരിപ്പിടം ദേഹത്തുവീണും ചവിട്ടേറ്റുമാണ് വിദ്യാർഥികൾക്കു പരുക്കേറ്റത്. കഴിഞ്ഞവർ ഷവും ഇൻസ്റ്റഗ്രാം അക്കൗണ്ട് സംബന്ധിച്ച് പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനാണു തീരുമാനം.

Previous Post Next Post