കൊണ്ടോട്ടി :- രാജ്യത്താദ്യമായി നടപ്പാക്കുന്ന ഷോർട് (ഹ്രസ്വകാല) ഹജ് പാക്കേജിൽ കേരളത്തിൽ നിന്ന് 924 പേർക്ക് അവസരം. രാജ്യത്താകെ 9702 പേർ. കേരളത്തിൽ നിന്നു തിരഞ്ഞെടുത്തവർക്കു കൊച്ചി വിമാനത്താവളം വഴിയാണു യാത്ര.
സാധാരണ ഹജ് തീർഥാടനത്തിന് (സൗദിയിലെ താമസവും യാത്രയും ഉൾപ്പെടെ) ശരാശരി 40 ദിവസമാണു കേന്ദ്ര ഹജ് കമ്മിറ്റി കണക്കാക്കുന്നത്. 20 ദിവസം കൊണ്ടു മടങ്ങിയെത്തുന്നതാണ് ഷോർട് ഹജ് പാക്കേജ്. ഇത്തവണ ഇതു നടപ്പാക്കാൻ കേന്ദ്ര ഹജ് കമ്മിറ്റി തീരുമാനിക്കുകയും 10,000 സീറ്റുകൾ നീക്കിവയ്ക്കുകയും ചെയ്തു.
