നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം കാരൂർ അനുസ്മരണം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കാരൂർ നീലകണ്ഠപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ.കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പി വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ഓണാഘോഷം സർഗോത്സവം വായനാമത്സരം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കാരൂരിന്റെ മരപ്പാവകൾ എന്ന കഥയെ അടിസ്ഥാനമാക്കി മനീഷ് സാരംഗി സംവിധാനം ചെയ്ത ശബ്ദ നാടകം അവതരിപ്പിച്ചു. കാരൂർ കഥകളുടെ അവതരണവും നടന്നു. കെ.വി ശശീന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. മനീഷ് സാരംഗി സ്വാഗതവും എം.സുധീർ ബാബു നന്ദിയും പറഞ്ഞു. 

Previous Post Next Post