ചേലേരി :- ചേലേരി കനാൽ റോഡിൽ ബാർബർ ഷോപ്പിലെ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കൊളച്ചേരി പഞ്ചായത്ത് മെമ്പർ ഇ.കെ അജിതയുടെ വീടിന് സമീപമായാണ് ബാർബർ ഷോപ്പിൽ നിന്നുള്ള മുടി, ബ്ലേഡ്, ടിഷ്യൂ പേപ്പർ എന്നിവയടങ്ങിയ മാലിന്യം തള്ളിയിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രി 7 മണിയോടെ ഓട്ടോറിക്ഷയിലെത്തിയവർ തള്ളിയത്. പഞ്ചായത്ത് -ഹെൽത്ത് വിഭാഗം സ്ഥലം സന്ദർശിച്ച് പഞ്ചായത്ത് തലത്തിലുള്ള ബാർബർ ഷോപ്പുകൾക്ക് നോട്ടീസ് നൽകി നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
