മയ്യിൽ :- മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധിപ്പിക്കുന്നതിന്റെ സന്ദേശം നൽകിക്കൊണ്ട് കൺസ്ട്രക്ഷൻ എക്യുമെന്റ് ഓണേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാഹനറാലിയുടെയും പണിമുടക്കിന്റെയും ജില്ലാതല ഉദ്ഘാടനം മയ്യിൽ എട്ടേയാറിൽ നടന്നു. ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ കടൂർ ഫ്ളാഗ് ഓഫ് ചെയ്തു.
എട്ടേയാർ മുതൽ കൊളച്ചേരിമുക്ക് വരെ മണ്ണ് മാന്തി യന്ത്രങ്ങൾ, ടിപ്പർ ലോറികൾ, എക്സ്കവേറ്റർ തുടങ്ങിയവ റാലിയില്‍ അണിചേര്‍ന്നു. ജില്ലയല്‍ പയ്യന്നൂർ, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ചൊക്ളി, പേരാവൂർ, ചെറുപുഴ എന്നിവിടങ്ങളിലും റാലിയും പൊതുപണിമുടക്കും നടന്നു. മേഖല പ്രസിഡന്റ് എം.പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ് വിനായക, പ്രശാന്ത് വേളത്തപ്പന്‍, ഏരിയ സെക്രട്ടറി എം.ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.







