നാറാത്ത് :- നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രം നവരാത്രി ആഘോഷത്തിന് തുടക്കമായി. ചൊവ്വാഴ്ച ഗ്രന്ഥം വെക്കൽ, ഗ്രന്ഥ പൂജ എന്നിവ നടന്നു.
ഇന്ന് ഒക്ടോബർ 1 ബുധനാഴ്ച മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, സരസ്വതി പൂജ, വൈകുന്നേരം 6.30 ന് ദീപാരാധന, ആയുധപൂജ, വാഹനപൂജ എന്നിവ നടക്കും. നാളെ ഒക്ടോബർ2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 7 മണിക്ക് ഗ്രന്ഥപൂജ, സരസ്വതി പൂജ, വിദ്യാരംഭം എന്നിവ നടക്കും.
