ചേലേരി :- നൂഞ്ഞേരി മുഹമ്മദ് കുട്ടി തങ്ങൾ മഖാം ഉറൂസ് ഒക്ടോബർ 3, 4 തീയ്യതികളിൽ നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും. ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് മഖാം സിയാറത്ത്, വൈകുന്നേരം 6 30 ന് ദഫ്കളി 7 മണിക്ക് മദ്ഹ്‌ഗീതം പാരായണം.
ഒക്ടോബർ 4 ശനിയാഴ്ച മഗ്‌രിബ് നിസ്കാരനന്തരം മഖാം സിയാറത്ത് അബ്ബാസ് ഫൈസി നേതൃത്വം നൽകും. തുടർന്ന് ദഫ്മുട്ട്, മൗലിദ് പാരായണം, രാത്രി 8 മണിക്ക് സമാപന സമ്മേളനം അസയ്യിദ് അലി ഹാഷിം ബാഅലവി നദ് വി തങ്ങൾ ഉദ്ഘാടനം ചെയ്യും. കബീർ ഫൈസി ചെറുകോട് പ്രഭാഷണം നടത്തും. തുടർന്ന് ദുആ മജ്‌ലിസിന് ഉസ്താദ് മുഹമ്മദ് അഷ്റഫ് അൽഖാസിമി നൽകും. അന്നദാനവും ഉണ്ടായിരിക്കും.
