സംഭാവനകൾ കൂമ്പാരമാക്കി പദ്ധതികൾ ഗംഭീരമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം


കണ്ണൂർ :- സംഭാവനകൾ കൂമ്പാരമാക്കി പദ്ധതികൾ ഗംഭീരമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വകുപ്പ് സെക്രട്ടറിയുടെ നിർദേശം. വിഭവസമാഹരണത്തിൽ പൊതുജനങ്ങളുടെ സംഭാവനയ്ക്കുള്ള സാധ്യത ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് വൻതോതിൽ സംഭാവന സ്വരൂപിക്കാനുള്ള ശ്രമം തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തണമെന്ന നിർദേശം.

തദ്ദേശഭരണ സ്ഥാപനങ്ങൾ തുടക്കത്തിൽ തന്നെ സംഭാവന സമാഹരിക്കുന്നതിനുള്ള സമ ഗ്രമായ തന്ത്രങ്ങൾ തുടങ്ങണമെന്നാണ് നിർദേശം. സ്കൂ‌ൾ, ആസ്പത്രികൾ, അങ്കണവാടികൾ, ബഡ്‌സ് സ്‌കൂളുകൾ, മറ്റ് ക്ഷേമ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തൽ, കുടിവെ ള്ളം, റോഡ്, കളിസ്ഥലം, പാർ ക്ക് തുടങ്ങിയ പ്രാദേശിക അടിസ്ഥാനസൗകര്യ വികസന പ്രോ ജക്ടുകൾക്കും സാധ്യതയേറെയാ ണെന്നും പറയുന്നു.

ബിസിനസ്-വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആർ) സംഭാവനയായി സ്വീകരിക്കാം. റോഡുകൾക്കും ഭവനപദ്ധതി കൾക്കും മറ്റ് പൊതു ആസ്തികൾ ക്കും സൗജന്യമായി ഭൂമി സ്വീക രിക്കാം. ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റികൾ (എച്ച്എംസി), സ്കൂ‌ ളുകളിലെ രക്ഷാകർതൃ-അധ്യാ പക സംഘടനകൾ (പിടിഎ), പൂർവവിദ്യാർഥികൾ മുഖേന സംഭാവനകൾ ശേഖരിക്കാമെ ന്നും നിർദേശമുണ്ട്.

ഓരോ വർഷവും പദ്ധതി കൾ തയ്യാറാക്കുന്നതിന് മുന്നോ ടിയായി സംഭാവന സമാഹരി ക്കാനുള്ള കർമപരിപാടി ഒരു ക്കണം. പണമായും സാധനസ മാഗ്രികളായും സ്ഥലമായും സേ വനമായും സ്വീകരിക്കാം. ആരിൽ നിന്നൊക്കെ സംഭാവന സ്വീക രിക്കാം, പണമായി സ്വീകരിക്കു ന്ന സംഭാവന ചെലവഴിക്കാനു ള്ള സമയക്രമം എന്നിവയിൽ ആശയ വ്യക്തത ഉണ്ടാക്കണം. സംഭാവനയുടെ വിശദാംശം വാർഷിക പദ്ധതി രേഖയിൽ ഉൾപ്പെടുത്തണം.

സംഭാവനയ്ക്ക് കൃത്യമായി രസീത് നൽകണം. ഇടനിലക്കാരെ ചു മതലപ്പെടുത്തരുത്. വിശദാംശ ങ്ങൾ ഗ്രാമസഭകളിൽ അവത രിപ്പിക്കണം. സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരി ക്കണം. ഒരു പ്രത്യേക ആവശ്യ ത്തിനായി സമാഹരിച്ച സംഭാ വന അതേ ആവശ്യത്തിന് മാത്ര മായിരിക്കണം ഉപയോഗിക്കുന്ന ത്. മികച്ച തദ്ദേശസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാന ദണ്ഡങ്ങളിൽ 'സംഭാവനകളുടെ സമാഹരണവും ഉപയോഗവും' ഒരു സൂചകമായി പരിഗണിക്കു മെന്നും ഉത്തരവിൽ പറയുന്നു.

Previous Post Next Post