മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ : സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രണ വിധേയമാക്കി


തലശ്ശേരി :- തലശേരി ചാലോടിൽ പ്രവർത്തിക്കുന്ന ബിസിനസ് ക്ലാസ് ഹോട്ടലിൽ നിന്നുള്ള ശബ്ദമലിനീകരണം മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മലിനീകരണ നിയന്ത്രണ ബോർഡിനും കൂടാളി ഗ്രാമപഞ്ചായത്തിനും നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹരിച്ചത്. 

 പകൽ സമയങ്ങളിൽ ജനവാസമേഖലയിൽ അനുവദനീയമായ ശബ്ദപരിധിയായ 56.9 ഡെസിബലിനെക്കാൾ 1.9 ഡെസിബൽ മാത്രമാണ് കൂടുതലുള്ളതെന്ന് പരിശോധനക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. കമ്മീഷൻ നിർദ്ദേശാനുസരണം ഹോട്ടലിൽ നിന്നും ശബ്ദമലിനീകരണത്തിന് കാരണമായ വൈദ്യുതി ഉപകരണങ്ങൾ മാറ്റി സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. ചാലോട് സ്വദേശിനി വി. വസന്ത സമർപ്പിച്ച പരാതിയിലാണ് നടപടി.





Previous Post Next Post