ചേലേരി :- ഫലസ്തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ "വി ഓൾ ഗസ്സ"എന്ന തലക്കെട്ടിൽ വിപുലമായ റാലിയും പൊതുസമ്മേളനവും ഒക്ടോബർ 12- ന് ഞായറാഴ്ച നടക്കും. വൈകിട്ട് 4 മണിക്ക് വാരം റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി ചേലേരി മുക്കിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ചേലേരിമുക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ആക്റ്റീവിസ്റ്റുകളും സംഘടന നേതാക്കളും പങ്കെടുക്കും.
