കൊളച്ചേരി:-കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയുടെയും നാഷണൽ ആയുഷ് മിഷൻ പദ്ധതികളായ NPPMOMD പ്രൊജക്റ്റും, കാരുണ്യ പ്രൊജക്റ്റും സംയുക്തമായി കൊളച്ചേരി പഞ്ചായത്തിലെ എടക്കൈ അങ്കണവാടിയിൽ വെച്ച് എടക്കൈ പകൽ വീട് അംഗങ്ങൾക്ക് വേണ്ടി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പിലും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിലും അറുപതോളം ആൾക്കാർ പങ്കെടുത്തു.
പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. എടക്കൈ വാർഡ് മെമ്പർ വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.അംഗൻവാടി ടീച്ചർ ശ്രീമതി ശ്രീജ സ്വാഗതവും പ്രിയ സുധർമ്മൻ (പ്രീസ്കൂൾ പി ടി എ പ്രസിഡന്റ് ) നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ അജിത ഇ. കെNPPMOMD പ്രൊജക്റ്റ് MPW പ്രണവിയ. പ്രസംഗിച്ചു. ഡോക്ടർ ജയപ്രഭ, ഡോക്ടർ സുനൂബിയ എന്നിവർ പദ്ധതി വിശദീകരണവും ആരോഗ്യ ബോധവൽക്കരണക്ലാസും നടത്തി. തുടർന്ന് മെഡിക്കൽ ക്യാമ്പ് നടന്നു

