കൊളച്ചേരി:-കേരള സംസ്ഥാന വ്യാപരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അനിയന്ത്രിതമായ വഴിയോര കച്ചവടം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സoഘടിപ്പിച്ചു. സി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു സമിതിയുടെ ജില്ലാ കമ്മിറ്റി അംഗംപി. വി ശശിധരൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി ശശിധരൻ.എസ്.രാജേഷ് എന്നിവർ നേതൃത്വം നൽകി.സി.വി സത്യൻ സ്വാഗതം പറഞ്ഞു.
