കണ്ണാടിപ്പറമ്പ:-ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് മീലാദ് ആർട്സ് ഫെസ്റ്റ് " ദെസ്താൻ'25" ന് പ്രൗഢോജ്വല പരിസമാപ്തിയായി. നാല് ടീമുകളിലായി സ്ഥാപനത്തിലെ മുന്നൂറ്റി അമ്പതിലേറെ വിദ്യാർത്ഥികൾ നാനൂറോളം മത്സരയിനങ്ങളിൽ മത്സരിച്ച ആർട്സ് ഫെസ്റ്റിൽ വാദി ഖനാത് ചാമ്പ്യന്മാരായി.
നബിദിന സമാപന സമ്മേളനോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ബാഅലവി തങ്ങൾ നിർവഹിച്ചു. വർക്കിങ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ഹുദവി സ്വാഗതം പറഞ്ഞു. ഖാലിദ് ഹാജി കമ്പിൽ, എ. ടി മുസ്തഫ സാഹിബ്, അബ്ദുറഹ്മാൻ ഹാജി, മായിൻ മാസ്റ്റർ, ആലി ഹാജി കമ്പിൽ, എ വി മുഹമ്മദ് കുഞ്ഞി, മൊയ്തീൻ ഹാജി കമ്പിൽ, കബീർ കണ്ണാടിപ്പറമ്പ, സത്താർ ഹാജി, യൂസുഫ് ഹാജി, ഈസ പുല്ലൂപ്പി, അനസ് ഹുദവി എന്നിവർ സംബന്ധിച്ചു.
