ഉളിക്കൽ:- ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) കുഴഞ്ഞുവീണ് മരിച്ചു.
ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. പനിയെത്തുടർന്ന് ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ചു വരികയും എത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.
ഇവിടെനിന്നും സുഹൃത്തുക്കൾ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു.
ഭാര്യ: സുജിന. മകൾ: വേദ. സഹോദരങ്ങൾ: സുദീപ്, സന്ദീപ്. സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.
