കണ്ണൂർ :- കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻ്റർ കാസർഗോഡ് ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിക്ക് ആദരമായി സംഘടിപ്പിച്ച 'ഗാന്ധിവര' ചിത്രരചനാ ക്യാമ്പ് ഏറെ ശ്രദ്ധേയമായി. ഗാന്ധിയുടെ വ്യത്യസ്ത ഭാവങ്ങൾ അധ്യാപക വിദ്യാർഥികൾ കാൻവാസിൽ ആവിഷ്കരിച്ചത് നവ്യാനുഭവമായി.
കോഴ്സ് ഡയരക്ടർ ഡോ. റിജു മോൾ കെ.സി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശോഭരാജ് പി.പി. സ്വാഗതം പറഞ്ഞു. രാജേഷ് മുല്ലക്കൊടി ക്യാമ്പിന് നേതൃത്വം നൽകി.
