പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് മഹല്ല് ജമാഅത്ത് സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാഹ ആർഭാടത്തിനെതിരെ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഉൾക്കൊണ്ട് മാതൃകാപരമായി പത്തോളം പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹ നിശ്ചയ ചടങ്ങും , വിവാഹാവും നടത്തി മഹല്ല് കമ്മിറ്റിയുടെ തീരുമാനംഅംഗീകരിക്കുകയും പിന്തുണ ചെയ്യുകയും ചെയ്ത പാലത്തുങ്കരപള്ളിപ്പറമ്പ് മഹല്ലിലെ അഞ്ച് കുടുംബങ്ങളെ മഹല്ല് ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു
പള്ളിപ്പറമ്പിൽ ചേർന്ന യോഗത്തിൽ വിവിധ മഹല്ലുകളിലെ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. ഒരോ കുടുംബവും വിവാഹ ആർഭാടങ്ങൾ ഒഴിവാക്കി ചെലവ് ചുരുക്കി നടത്തിയാൽ വൻ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ കഴിയുമെന്ന് യോഗത്തിൽ വിലയിരുത്തി.
മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി അദ്ധ്യക്ഷതയിൽ പള്ളിപ്പറമ്പ് മഹല്ല് ഖത്തീബ് അബ്ദുറഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറൽ സിക്രട്ടറി കെ കെ മുസ്തഫ സ്വാഗതം പറഞ്ഞു.
യോഗത്തിൽ മഹല്ല് ഖത്തീബ് ഭാരവാഹികളായ കെ മൊയ്തീൻ കുഞ്ഞി ഹാജി ബനിയാസ്, ഹസ്സൻ ഹാജി ചേലേരി, ഖാലിദ് ഹാജി ചേലേരി, കെ കെ എറമുള്ളാൻ കൊട്ടപ്പൊയിൽ, എപി ഹംസ പള്ളിപ്പറമ്പ്, കോയാട്ട് മൂസ തെലവളപ്പ്, സി അബ്ദുൽ അസീസ് തൈലവളപ്പ്, ഹാഷിം കെ കെ, മുഹമ്മദലി എം, ടി വി അബ്ദുൽ ഗഫൂർ , ഇമ്പ്രാ ഹിം ദാരിമി, മുഹമ്മദ് ആശിർ ഭാരിമി, കെ പി മഹമൂദ്, എം പി മുസ്തഫ,അബ്ദുൽ ജലീൽ റഹ് മാനി, അബ്ദുറഹ്മാൻ ഹുദവി നെല്ലിക്കപ്പാലം, മുനീർ ദാരിമി, സി പി അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുളള ഉറുമ്പിയിൽ ,അഷ്റഫ് മിസ്ബാഹി എന്നിവർ പങ്കെടുത്തു

